Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fast Food

Family Health

ആരോഗ‍്യ വിചാരം: ഫാസ്റ്റ്ഫുഡ് കഴിക്കുമ്പോൾ

ശീലമാക്കിയാൽ അപകടം!

സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം പതിവായി ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉള്ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

വൈറ്റമിനുകളും ധാതുക്കളുമില്ല

ഫാ​സ്റ്റ് ഫു​ഡി​ൽനി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽനി​ന്നു​ള്ള ഉൗ​ർ​ജ​വു​മാ​ണ്. മ​റ്റു വൈറ്റ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽനി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഊ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിട്ടുന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ.

എ​ന്നാ​ൽ, ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വൈറ്റ​മി​നു​ക​ളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾകൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം.

മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ ഫാ​സ്റ്റ് ഫു​ഡ് പ്രേമികൾ അ​തു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ക്ഷേ, അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. അ​താ​ണ് ഫാ​സ്റ്റ് ഫു​ഡ് ശീലമാക്കുന്നതിലെ അപകടം.

ഉപ്പ് കൂടിയാൽ

ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​കാ​രി ഉ​പ്പാ​ണ്. ചി​ല​ത​രം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു വേ​ണ്ടി സോ​യാ​സോ​സ് ചേ​ർ​ക്കാ​റു​ണ്ട്. അ​തി​ൽ ഉ​പ്പു കൂ​ടു​ത​ലാ​ണ്. ഉ​പ്പു കു​റ​ച്ചു​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്നോ​ട്ടു വ​യ്ക്കു​ന്ന നി​ർ​ദേ​ശം.

എ​ത്ര​ത്തോ​ളം ഉ​പ്പ് കു​റ​ച്ചു​പ​യോ​ഗി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം സ്ട്രോ​ക്കും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ത​ട​യാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.


വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

Latest News

Corehub Up